
തുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രി ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള വിവരങ്ങൾ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോയിലാണ് താരം വെളിപ്പെടുത്തിയത്.
കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചാണ് ഷക്കീല വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ ട്രോൾ രൂപത്തിലാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരവമേറിയ ഒരു ആരോഗ്യപ്രശ്നത്തെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചാണ് താരം ആരാധകർക്കായി ജാഗ്രതാ സന്ദേശം നൽകുന്നത്.
കിടക്കയിൽ ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം ഫോണിൽ ഗെയിമുകൾ കളിക്കുന്നതും തുടർച്ചയായി യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽസ് കാണുന്നതുമായ ശീലമാണ് തന്റെ ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് ഷക്കീല വ്യക്തമാക്കുന്നു. ഇടയ്ക്ക് ചായ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നതെന്നും ഇത് കഴുത്തിലെ ഞരമ്പുകളെ ഗുരുതരമായി ബാധിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. വലിയ ശാരീരിക വേദനയ്ക്ക് പുറമേ മൂന്ന് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായതായും താരം പറയുന്നു.
സ്മാർട്ട്ഫോൺ ഉപയോഗം ആവശ്യത്തിന് മാത്രം ചുരുക്കണമെന്നും കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്ന ശീലം പൂർണ്ണമായും ഒഴിവാക്കണമെന്നും താരം ഓർമ്മിപ്പിക്കുന്നു. വിഡിയോ പുറത്തുവന്നതോടെ താരത്തിന് എത്രയും വേഗം രോഗസൗഖ്യം ആശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെ