“നിങ്ങൾക്ക് എതിർക്കാൻ കഴിയുന്ന ഒന്നും ചിത്രത്തിൽ ഇല്ല, പിന്നെ എന്ത് കൊണ്ടാണ് അഡൾട്ട് സർട്ടിഫിക്കറ്റ്?”; ഷാഹിദ് കപൂർ

','

' ); } ?>

രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും പ്രധാനവേഷത്തിലെത്തുന്ന കോക്‌ടെയിൽ 2 വിന് എ സർട്ടിഫിക്കറ്റ് നൽകിയതിൽ പ്രതികരണവുമായി ഷാഹിദ് കപൂർ. സിനിമയിൽ നിങ്ങൾക്ക് എതിർക്കാൻ കഴിയുന്ന ഒന്നും ഇല്ലെന്നും, സർട്ടിഫിക്കറ്റ് നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഷാഹിദ് കപൂർ പറഞ്ഞു. കോക്ക്‌ടെയിൽ 2-ന്റെ പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സിനിമയിൽ നിങ്ങൾക്ക് എതിർക്കാൻ കഴിയുന്ന ഒന്നും ഇല്ല. ചിത്രത്തിന് അഡൾട്ട് സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്നാൽ അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. എല്ലാവർക്കും ഒരുമിച്ച് കാണാവുന്ന, മൂന്ന് പേരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.’ ഷാഹിദ് കപൂർ പറഞ്ഞു.

രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് കോക്‌ടെയിൽ 2. ഒരു ത്രികോണ പ്രണയസിനിമയായി ഒരുങ്ങുന്ന ചിത്രം ഇന്നലെ പുറത്തിറങ്ങി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്.

ലവ് രഞ്ജനും തരുൺ ജെയിനും ചേർന്നാണ് കോക്ക്‌ടെയിൽ 2-ന്റെ തിരക്കഥ രചിച്ചത്. ദിനേഷ് വിജാൻ, ലവ് രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവർ മാഡോക്ക് ഫിലിംസ്, ലവ് ഫിലിംസ് ബാനറിൽ നിർമിച്ച ചിത്രമാണിത്. ചിത്രത്തിൽ കുനാൽ എന്ന കഥാപാത്രത്തെയാണ് ഷാഹിദ് അവതരിപ്പിക്കുന്നത്.

നേരത്തെ കോക്‌ടെയിൽ 2 ലെസ്ബിയൻ പ്രണയകഥയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിൽ നടി കൃതി സനോൺ പ്രതികരിച്ചിരുന്നു. ‘ഞങ്ങൾ മൂന്നുപേരുടെയും കഥാപാത്രങ്ങൾ സ്ട്രെയിറ്റ് ആണ്. ഇതൊരു ഇമോഷണൽ ത്രീസം ആണ്, ഫിസിക്കൽ അല്ല’, കൃതി വ്യക്തമാക്കി. 2012-ൽ പുറത്തിറങ്ങിയ കോക്ടെയിൽ എന്ന ചിത്രത്തിൽ സ്പിരിച്വൽ സീക്വൽ ആണ് കോക്ടെയിൽ 2. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരായിരുന്നു ‘കോക്ക്‌ടെയ്ൽ’ ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അതീവ ഗ്ലാമറസ് ലുക്കിൽ രശ്മികയും കൃതിയുമെത്തിയ ട്രെയ്‌ലർ ശ്രദ്ധനേടിയിരുന്നു.