ഷാഹിദിന്റെ നായികയായി കിയാര അദ്വാനി

തെലുങ്കില്‍ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കില്‍ ഷാഹിദ് കപൂറിന്റെ നായികയായി കിയാര അദ്വാനി അഭിനയിക്കും. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അര്‍ജ്ജുന്‍ റെഡ്ഡി തെലുങ്കിലൊരുക്കിയ സന്ദീപ് റെഡ്ഡി വംഗതന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ടിസീരിസാണ് നിര്‍മാണം. 2019 ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

തമിഴ് റീമേയ്ക്കില്‍ ധ്രുവ് വിക്രമാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകന്‍ ബാല ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം മേഘ ചൗദരിയാണ് നായിക.