ബിജുമേനോന്‍ ആലപിച്ച ആനക്കള്ളനിലെ ആദ്യ ഗാനം പുറത്തിറങ്ങി……. നാദിര്‍ഷ ഈണം നല്‍കിയ ഗാനം കാണാം

കള്ളനായ് എത്തിയാലും ആളുകള്‍ ഇഷ്ടപ്പെട്ട് പോവുന്ന കഥാപാത്രങ്ങളുമായാണ് ബിജു മേനോന്‍ വെള്ളിത്തിരയിലെത്താറുള്ളത് .റോമന്‍സിലെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെയും കള്ളന്‍ വേഷം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത്തരം രസകരമായ ഒരു കള്ളന്‍ വേഷവുമായി ബിജുമേനോന്‍ വീണ്ടുമെത്തുന്ന ചിത്രമാണ് ആനക്കള്ളന്‍. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുകയാണ്. നാദിര്‍ഷ സംഗീത സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോന്‍ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിരിക്കുന്നത്.അനുശ്രീ,കനിഹ,ഷംന കാസിം,സിദ്ദീഖ്,സുരേഷ് കൃഷ്ണന്‍,സായി കുമാര്‍,ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം പൂജ റിലീസായി തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .