മണികര്‍ണിക ടീസര്‍ തരംഗമാകുന്നു

റാണി ലക്ഷ്മി ഭായിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക ടീസര്‍ തരംഗമാകുന്നു. കൃഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. താന്തിയാ തോപ്പിയായി അതുല്‍ കുല്‍ക്കര്‍ണിയും സദാശിവിന്റെ വേഷത്തില്‍ സോനു സൂഡും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും ചിത്രത്തില്‍ വേഷമിടുന്നു. ബാഹുബലിക്ക് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.