സിദ്ദിഖിന്റെ പാത തുടര്‍ന്ന് മകനും..! ആദ്യ നായക വേഷവുമായി ‘ഒരു കടത്ത്‌നാടന്‍ കഥ’ നാളെ തിയേറ്ററുകളിലേക്ക്..

','

' ); } ?>

മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ പുത്രന്മാരെല്ലാം സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഇതേ പാത പിന്തുടര്‍ന്ന് മലയാള സിനിമയില്‍ സജീവമാവുകയാണ് സിദ്ദിഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദിഖ്. നവാഗതനായ പീറ്റര്‍ സാജന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങുന്ന ഒരു കടത്ത് നാടന്‍ കഥയിലാണ് ഷഹീന്‍ തന്റെ ആദ്യ നായക വേഷവുമായെത്തുന്നത്. നീരഞ്ജനം സിനിമാസിന്റെ ബാനറില്‍ റിതേഷ് കണ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോസഫ് സി മാത്യുവാണ് ക്യാമറ ചലിപ്പിക്കുന്നത്. ഒരു നഗരത്തിലെ അധോലോക സംഘവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഷഹീന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നേരത്തെ സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഷഹീന്‍ അവസാനമായി അഭിനയിച്ച ചിത്രം ജീത്തുജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി ആണ്. ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് സിദ്ദിഖ് ആരാധകരും സിനിമാപ്രമികളും.

പ്രദീപ് റാവത്ത്, സലിം കുമാര്‍, നോബി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രസംയോജകനായി പ്രവര്‍ത്തിച്ച പീറ്റര്‍ സാജന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരു കടത്ത് നാടന്‍ കഥ. സാജന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്.