“കഴിവ് സെക്കന്ററിയാണ്, ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്”; വേദവ്യാസ്

','

' ); } ?>

ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഒരുപാട് റിജെക്ഷൻസ് കിട്ടിയിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് സീരിയൽ താരം വേദവ്യാസ്. ഇൻഡസ്ട്രിയിൽ നിൽക്കണമെങ്കിൽ കഴിവ് സെക്കന്ററി ആണെന്നും, ബന്ധങ്ങൾ ആണ് പ്രൈമറിയെന്ന് തോന്നിയിട്ടുണ്ടെന്നും വേദവ്യാസ് പറഞ്ഞു. കൂടാതെ സീരിയൽ സിനിമ എന്ന വേർതിരിവ് ആളുകൾക്ക് ഇപ്പോഴുമുണ്ടെന്നും, പക്ഷെ പണ്ടത്തെ പോലെ തുറന്നു പറയുന്നില്ലെന്നും വേദവ്യാസ് കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേദവ്യാസ്.

സിനിമയാണ് എന്റെ ലക്ഷ്യം, സീരിയലിലേക്ക് എത്തപ്പെട്ടതാണ്. തുടക്ക കാലത്ത് ഒരുപാട് റിജെക്ഷൻസ് കിട്ടിയിട്ടുണ്ട്. ആദ്യ സീരിയലിൽ നിന്ന് തന്നെ മോശമായ അനുഭവം ആണ് ഉണ്ടായത്. പിന്നെ സീരിയൽ ചെയ്യുന്നില്ല എന്ന് കരുതിയതാണ്. പിന്നെ ഇൻഡസ്ട്രിയിൽ നില നിൽക്കാൻ ബന്ധങ്ങളാണ് ഏറ്റവുമാദ്യം വേണ്ടതെന്ന് തോന്നിയിട്ടുണ്ട്. കഴിവ് വേണം, പക്ഷെ അത് സെക്കന്ററി ആയി പോകുന്ന അവസ്ഥയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു പാട് ഫേമസ് ആയ ഇൻഫ്ളുവസേഴ്സിനാണ് ഇപ്പം മുൻ തൂക്കം കൂടുതൽ.” വേദവ്യാസ് പറഞ്ഞു.

സീരിയലിനോട് ആളുകൾക്ക് എന്നും ഒരു വേർതിരിവുണ്ട്. അത് പണ്ടത്തെ പോലെ ഇന്ന് ആളുകൾ തുറന്നു പറയുന്നില്ലെന്ന് മാത്രം. പിന്നെ സിനിമയുമായി കംപെയർ ചെയ്യുമ്പോൾ നമ്മുടെ ബെറ്റർ വേർഷൻ സീരിയലിൽ കാണിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം സിനിമയൊക്കെ എത്രകാലം കഴിഞ്ഞാലും ആളുകൾ കാണും. പക്ഷെ സീരിയൽ ആകെ കാണുന്നത് ഒരു തവണയാണ്. ഇപ്പോൾ പിന്നെ ഹോട്സ്റ്റാർ ഒകെ ഉള്ളത് കൊണ്ട് ഒരു തവണ കൂടെ കാണും. അത്രേയുള്ളു. അപ്പോൾ പിന്നെ നമ്മൾ ചെയ്യുന്ന കാര്യം കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ ഉള്ള കമന്റുകൾ ഞാൻ വല്ലാതെ കാര്യമാക്കാറില്ല.”വേദവ്യാസ് കൂട്ടിച്ചേർത്തു.

മഴതോരും മുൻപേ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ്. വേദവ്യാസ്. കന്യാദാനമാണ് ആദ്യ സീരിയൽ. ജൂൺ, ആദി സ്നേഹത്തിന്റെ വിരുന്ന് മേശ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും ശ്രദ്ധേയമാണ്.