സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

','

' ); } ?>

മലയാള സിനിമാ-സീരിയൽ രംഗത്തെ പ്രശസ്തനായ അഭിനേതാവ് വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണു പ്രസാദ്. മകൾ കരൾ ദാനം ചെയ്യാനായി മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും ചികിത്സയ്ക്കായി ആവശ്യമായ ധനസഹായം കണ്ടെത്താനല്ല ശ്രമത്തിലായിരുന്നു കുടുംബം.

വില്ലൻ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്. സിനിമകളിലും സീരിയലുകളിലും ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘കാശി’, ‘കൈ എത്തും ദൂരത്ത്’, ‘റൺവേ’, ‘മാമ്പഴക്കാലം’, ‘ലയൺ’, ‘ബെൻ ജോൺസൺ’, ‘ലോകനാഥൻ ഐഎഎസ്’, ‘പതാക’, ‘മാറാത്ത നാട്’ എന്നീ സിനിമകളിൽ മികച്ച പ്രകടനം നടത്തിയിരുന്നു. സീരിയൽ രംഗത്തും വിശേഷതയോടെ സജീവമായിരുന്ന അദ്ദേഹം ‘അഭിരാമി’, ‘അനനിക’ എന്നിവയെപ്പോലുള്ള നിരവധി പരിപാടികളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു.

ഒരു സങ്കട വാർത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’ കിഷോർ സത്യ കുറിച്ചു.സീരിയല്‍ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്നും നടന് സാമ്പത്തിക സഹായം നല്‍കുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.നേരത്തെ നടന്‍റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ പറഞ്ഞിരുന്നു