അനശ്വര നടന്‍ സത്യനാവാനൊരുങ്ങി ജയസൂര്യ

','

' ); } ?>

നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ജയസൂര്യ. ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യക്കു പുറമെ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.