അയണ്‍മാന് വിജയ് സേതുപതിയുടെ ശബ്ദം യോജിക്കുന്നില്ല, വിമര്‍ശനവുമായി ആരാധകര്‍

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാന് ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. താരത്തിന്റെ ശബ്ദം ആസ്വാദനത്തെ ബാധിക്കുന്നുവെന്നും അയണ്‍മാന്റെ കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നില്ലെന്നും ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമിഴില്‍ അയണ്‍മാന് ശബ്ദം നല്‍കിയിരുന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റിനെ നീക്കിയാണ് വിജയ് സേതുപതിയെ കൊണ്ട് വന്നത്. വിജയ് സേതുപതിയെ മാറ്റിയില്ലെങ്കില്‍ ചിത്രം കാണില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ട്രോളുകളും താരത്തിന്റെ ശബ്ദത്തിലെത്തിയ അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന് ഡിസ്‌ലൈക്കും ലഭിച്ച് കൊണ്ടിരിക്കുകയാണ്.