നടന്‍ ശരത്കുമാറിന് കൊവിഡ്

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മകള്‍ നടി വരലക്ഷ്മി ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശരത് കുമാര്‍ ഹൈദരാബാദി ചികിത്സയിലാണെന്നും , രോഗം ഭേദമാകുന്നുണ്ടെന്നും വരലക്ഷ്മി കുറിച്ചു.

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് ശരത്കുമാറിന്. മാത്രവുമല്ല, അദ്ദേഹം മികച്ച ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും രാധിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ താന്‍ അറിയിക്കാമെന്നും ഭാര്യ രാധിക പറഞ്ഞു.