‘വ്യാജനല്ല…ജൈവ പച്ചകറികള്‍ തയ്യാര്‍’: ശ്രീനിവാസന്‍

ശ്രീനിവാസന്‍ ‘ശ്രീനിഫാംസ്’ എന്ന പേരില്‍ ഒരു ജൈവ കര്‍ഷക കൂട്ടായ്മക്കു് നേതൃത്വം നല്‍കിയിരുന്നു. ഇതേ പേരില്‍ വിദേശത്ത് വ്യാജന്‍ ഇറങ്ങുന്നതിനെതിരെയും താരം രംഗത്തെത്തിിരുന്നു. ഈ സംരംഭത്തിന്റെ തുടക്കത്തില്‍ വിതച്ച നെല്ലും,പച്ചക്കറികളും,പയര്‍ വര്‍ഗ്ഗങ്ങളും വയനാട്ടിലും,ഇടുക്കിയിലുംകണ്ടനാടുമായി വിളവെടുപ്പിനു പാകമായിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് താരം. വാട്ട്‌സ് ആപ്പിലൂടെ വിളവ് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ‘കൂടുതല്‍ ജൈവകൃഷിയിടം,കൂടുതല്‍ ജൈവകര്‍ഷകര്‍ ,കൂടുതല്‍ ജൈവകാര്‍ഷിക വിളകള്‍’ എന്നിവയാണ് ലക്ഷ്യമെന്ന് താരം പറയുന്നു. അധികം താമസിയാതെ ഉല്‍പ്പന്നങ്ങള്‍ മറ്റു ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

‘ശ്രീനിഫാംസ്’ എന്ന പേരിൽ ഒരു ജൈവ കർഷക കൂട്ടായ്മക്കു‌ തുടക്കം കുറിച്ചത് അറിയിച്ചിരുന്നല്ലോ.സംരംഭത്തിന്റെ തുടക്കത്തിൽ വിതച്ച നെല്ലും,പച്ചക്കറികളും,പയർ വർഗ്ഗങ്ങളും വയനാട്ടിലും,ഇടുക്കിയിലും ഇങ്ങുകണ്ടനാടുമായി വിളവെടുപ്പിനു പാകമായിരിക്കുന്നു.കൊച്ചി നഗര പരിധിയിൽ പരിമിതമായ രീതിയിൽ വിതരണം ചെയ്യാവുന്ന വിളവുണ്ട്.ആവശ്യക്കാർക്ക് 8330033233 എന്ന നമ്പറിൽ WhatsApp വഴി ഓർഡർ ചെയ്യാം.അതുമല്ലെങ്കിൽ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തുhttps://wa.me/918330033233പേരും അഡ്രസ്സും പിൻകോഡ് അടക്കം വാട്ട്സ്ആപ്പ് ചെയ്യുക.’കൂടുതൽ ജൈവകൃഷിയിടം,കൂടുതൽ ജൈവകർഷകർ ,കൂടുതൽ ജൈവകാർഷിക വിളകൾ’ എന്നിവയാണ് ലക്ഷ്യം .അധികം താമസിയാതെ ഉൽപ്പന്നങ്ങൾ മറ്റു ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.