‘കൃഷിചെയ്യുന്ന കുട്ടികള്‍’: തള്ളുന്നില്ല…ഇത് കളിയാണേ…

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്സാണ് മക്കള്‍ ചളിയില്‍ കളിക്കുന്ന ഫോട്ടോ പങ്കുവെച്ച് രസകരമായ പോസ്റ്റിട്ടത്. കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്ത് , കാര്‍ഷിക വൃത്തിയുടെ അനിവാര്യത പറഞ്ഞ് കൊടുത്ത്
മണ്ണിനെ അറിഞ്ഞ് ആദ്യമായി കൃഷിചെയ്യുന്ന കുട്ടികള്‍ എന്നൊക്കെ വേണമെങ്കില്‍ തള്ളാമെന്ന് സാന്ദ്ര പറയുന്നു. പക്ഷേ മഴ പെയ്തപ്പോള്‍ രണ്ടും കൂടി ചെളിയില്‍ ഇറങ്ങിയ കളിയാണെന്ന് സാന്ദ്ര നേരെ പറയുന്നു. മേലാസകലം ചെളി പുരണ്ട രീതിയിലുള്ള ചിത്രം കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ പങ്കുവെച്ചത് ട്രോളിനിടയാക്കിയിരുന്നു. സാന്ദ്രയുടെ പോസ്റ്റ് താഴെ…

കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്ത് , കാര്‍ഷിക വൃത്തിയുടെ അനിവാര്യത പറഞ്ഞ് കൊടുത്ത്
മണ്ണിനെ അറിഞ്ഞ് ആദ്യമായി കൃഷിചെയ്യുന്ന കുട്ടികള്‍ എന്നൊക്കെ വേണമെങ്കില്‍ തള്ളാം .
പക്ഷേ സംഗതി അതല്ല മഴ പെയ്തപ്പോള്‍ രണ്ടും കൂടി ചെളിയില്‍ ഇറങ്ങിയതാ . തിരിച്ചു കേറുന്നില്ല . ഭയങ്കര സന്തോഷവും . മണ്ണില്‍ കളിച്ചാല്‍ അസുഖം വരുമെന്ന തോന്നലില്ല . അവരുടെ ചിരിയാണല്ലോ എന്റെ ചിരി.

കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു കൊടുത്ത് , കാർഷിക വൃത്തിയുടെ അനിവാര്യത പറഞ്ഞ് കൊടുത്ത് മണ്ണിനെ അറിഞ്ഞ് ആദ്യമായി…

Posted by Sandra Thomas on Thursday, 16 July 2020