24ാമത് ഐഎഫ്എഫ്‌കെയില്‍ നിന്നും ചോല പിന്‍വലിച്ചതിന് ശേഷം തിയറ്റര്‍ പ്രദര്‍ശനത്തിന് ചിത്രം എത്തുമോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍. ഡിസംബര്‍ 6ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കുകയാണ്. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തില്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, യുവതാരം അഖില്‍ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജോജു തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തന്റെ ആദ്യ ചിത്രങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് തിയറ്ററിലെത്തിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ ചോലയ്ക്ക് അത്തരമൊരു വിധിയുണ്ടാവില്ലെന്നും സനല്‍ റിലീസ് ഡെയ്റ്റിനൊപ്പം പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.