ഭക്തി സാന്ദ്രമായി നാൽപ്പത്തിയൊന്നിലെ ‘അയ്യനയ്യനയ്യൻ’ ഗാനം..

','

' ); } ?>

ലാല്‍ ജോസ് സംവിധാനത്തില്‍ ബിജു മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെ ഭക്തി സാന്ദ്രമായ ഒരു ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ശബരിമല തീര്‍ത്താടനത്തിനൊരുങ്ങുന്ന കമ്യൂണിസ്റ്റ് അനുഭാവിയായി ബിജു മേനോന്‍ എത്തുന്നുണ്ട്. ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകന്‍ ശരത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം. റഫീഖ് അഹമ്മദ് വരികളെഴുതിയിരിക്കുന്നു. മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ തീര്‍ത്താടകരും ശബരിമല തീര്‍ത്താടനത്തിനൊരുങ്ങുന്ന വേളയില്‍ ഭക്തി സാന്ദ്രമായ ഈ ഗാനം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുകയാണ് ഈ പ്രഗല്‍ഭ സംഗീതജ്ഞര്‍.