സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി സംയുക്തമേനോന്‍ പുതിയ ചിത്രങ്ങളുമായെത്തി. ക്യൂട്ട് ലുക്കില്‍ എത്തിയ സംയുക്തയുടെ ഫോട്ടോഷൂട്ട് ആരാധകരും ഏറ്റെടുത്തതോടെ ശ്രദ്ധേയമാകുകയാണ്. ഋഷികേശ് അനില്‍ കുമാറാണ് ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത്. ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചു വമ്പന്‍ മേക്കോവര്‍ നടത്തിയിരുന്നു സംയുക്ത. എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങള്‍. തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്‍. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങിയ സംയുക്ത മേനോന്റെ ചിത്രങ്ങള്‍ ഇന്‌സ്റ്റയിലും ഫേസ്ബുക്കിലും വൈറലാവുകയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ക്ക് പുറമേ മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങളുംകാണുമ്പോള്‍ തീവണ്ടി ചിത്രത്തിലെ ലുക്കില്‍ നിന്നും താരം ബഹുദൂരം മുന്നോട്ട് പോയെന്ന് കാണാം. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സംയുക്ത മേനോന്‍ പിന്നീട് ലില്ലി തീവണ്ടി എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചു ടോവിനോ ടൊപ്പം തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തില്‍ താരം ലിപ് ലോക്ക് സീന്‍ ചെയ്തിരുന്നു താരത്തിന് ഏറെ വിവാദങ്ങളില്‍പെടാന്‍ കാരണമായി. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു എല്ലാം വിജയചിത്രങ്ങള്‍ ആയിരുന്നു. തമിഴിലും തന്റെ തായ സ്ഥാനം നേടാന്‍ താരത്തിന് കഴിഞ്ഞു. തമിഴ് ഇപ്പോള്‍ ഏറെ സജീവമാണ് താരം. സാമന്തയുടെ മുഖ ഷേപ്പ് ആണ് താരത്തിന് ഇപ്പോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിനെ ചിത്രങ്ങളും സാമന്തയുടെ ചിത്രങ്ങളും ചേര്‍ത്തുവെച്ച് നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. താരം മുന്‍പ് ബിക്കിനിയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു്. വളരെ ഗ്ലാമറസായ ഉള്ള ചിത്രം കണ്ടിട്ട് ആരാധകര്‍ ഇത്രയ്ക്ക് വേണമായിരുന്നു എന്നാണ് ചോദിച്ചത്.