അലരേ……കൈലാസേട്ടാ ക്ഷമിക്കണം മനസിലായില്ല ; അയ്‌റാന്‍

അലരേ ഒരു കരിയര്‍ ബ്രേക്ക് ആയിരുന്നു എന്ന് ഗായകന്‍ അയ്‌റാന്‍.ആദ്യത്തെ പാട്ട് കക്ഷികമ്മിണിപ്പിളളയിലെ തൂഹി റാണി ആയിരുന്നു,അത് കേട്ടിട്ടാണ് കൈലാസേട്ടന്‍ അലരേ പാടാന്‍ വിളിച്ചതെന്നും അയ്‌റാന്‍ പറഞ്ഞു.സെല്ലുലോയിഡ് ഫിലിം മേഗസിന് നല്‍കിയ അഭിമുഖത്തിലാണ് അയ്‌റാന്‍ ഇക്കാര്യം പറഞ്ഞത്.

 

കൈലാസേട്ടന്‍ ആദ്യം വിളിച്ചപ്പോള്‍ ആരാണെന്ന് മനസിലായില്ല.ഏത് കൈലാസ് എന്നായിരുന്നു എന്റെ ചോദ്യം.പക്ഷെ കൈലാസേട്ടന്‍ കൂള്‍ ആണെന്നും വളരെ സപ്പോര്‍ട്ടിവാണെന്നും അയ്‌റാന്‍ പറഞ്ഞു.അലരേ എന്ന പാട്ടിന് ശേഷം നല്ല പ്രോജക്ടുകള്‍ വന്നു.സ്വന്തമായി ചെയ്യുന്ന അല്‍ബത്തിന്റെ ഫൈനല്‍ സ്റ്റേജിലാണിപ്പോള്‍.തെലുങ്കിലും രണ്ട് പാട്ടുകള്‍ പാടിയിട്ടുണ്ട്. അച്ഛനാണ് ഫുള്‍ സപ്പോര്‍ട്ടെന്നും,അച്ഛന്‍ നന്നായി പാടും ,പാട്ടുകാരനാവണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അത് മകനിലൂടെ സാധിച്ചെന്നും അയ്‌റാന്‍ പറഞ്ഞു.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് . അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ ഗാനമായിരുന്നു അലരേ.പാട്ട് വളരെ ഹിറ്റായിരുന്നു.

ആദ്യ പോസ്റ്റര്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ‘പ്രേമം’ സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ്മയുടെ വരികളില്‍ പിറന്ന ‘മലരേ’ എന്ന ഗാനം പോലെ മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ ‘അലരേ ‘എന്ന വരികളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി.

തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.അയ്‌റാനും നിത്യ മാമനും ചേര്‍ന്നാണ് അലരേ പാടിയിരിക്കുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. ഗായത്രി അശോക് ചിത്രത്തിലെ നായിക.