‘ഗീതയായി സംവൃത സുനില്‍’, മടങ്ങിയെത്തുമ്പോള്‍ സംവൃത സെല്ലുലോയ്ഡിനോട് പറയുന്നു…!!

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍ ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവൃത അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.

ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ സംവൃതയുടേത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ. മാഹിയിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, അലന്‍സിയര്‍, ശ്രുതി ജയന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ഷാന്‍ റഹ്മാനാണ്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെല്ലുലോയ്ഡുമായി വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത, വീഡിയോ കാണാം..