”കടവുള്‍ പോലെ” സ്റ്റീഫന്‍.. ലൂസിഫറിലെ തകര്‍പ്പന്‍ ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത്..

മലയാള സിനിമയില്‍ ചരിത്ര വിജയം നേടിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ ഏറ്റവും മാസ് രംഗങ്ങളിലൊന്നാണ് ‘കടവുളിന്‍ പോലെ’ എന്ന ഗാനരംഗത്തിലെ ഫൈറ്റ് സീന്‍. മുരുഗന്‍ എന്ന നടന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഗാനവും രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിടുന്നതിന് മുന്നോടിയായി ഈ രംഗങ്ങളുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ‘ലൂസിഫര്‍ ബിഹൈന്റ് ദ സീന്‍ – സെഗ്മെന്റ് 1’ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ലൂസിഫറുമായി ബന്ധപ്പെട്ട് വലിയ ഒരു അനൌണ്‍സ്‌മെന്റ് ഇന്നെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘എല്‍, ദി ഫിനാലെ അനൗണ്‍സ്മെന്റ് നാളെ വൈകിട്ട് ആറിന്, കാത്തിരിക്കുക’ എന്ന തലക്കെട്ടോടെ മോഹന്‍ലാലിന്റെയും, പ്രിഥ്വിരാജിന്റെയും, മുരളി ഗോപിയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ് ആവേശം ഇരട്ടിയാക്കിക്കൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.