അനൂപ് സത്യന്‍ ചിത്രത്തില്‍ സംവൃതയും

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ എത്തുന്നു. .ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുരത്തുവിടാറായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നും സംവിധായകന്‍ അനൂപ് സത്യന്‍ പറഞ്ഞു.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യന്‍ സംവിധാരംഗത്തെത്തുന്നത്.

പ്രജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായി എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലാണ് വിവാഹത്തിന് ശേഷം സംവൃത അഭിനയിച്ചത്.