ത്രില്ലറുമായി അഞ്ചാം പാതിര ടീം വീണ്ടും വരുന്നു

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തിയ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു.

‘ത്രില്ലര്‍ ബോയ്സ് വീണ്ടുമെത്തുകയാണ്. മറ്റൊരു ത്രില്ലിങ് അനുഭവത്തിനായി . ചിലപ്പോള്‍ അവസാനം ഒരു തുടക്കം മാത്രമായിരുന്നിരിക്കാം’, കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ചാം പാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മാതാവ് ആഷിക് ഉസ്മാനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.