‘തസ്സാദിയ ഷൂട്ട് ചെയ്യുമ്പോൾ സാമന്ത ഗർഭിണി’, പനിയായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്”; സംവിധായിക

','

' ); } ?>

ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടംനേടി വൻ കുതിപ്പ് തുടരുന്ന സാമന്ത ചിത്രമാണ് ‘മാ ഇൻടി ബം​ഗാരം’. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിർമാതാവും സാമന്തയുടെ ഭർത്താവുമായ രാജ് നിദിമോരു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമന്തയുടെ തകർപ്പൻ ആക്ഷൻ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ ‘തസ്സാദിയ…’ എന്ന് തുടങ്ങുന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

ഇപ്പോഴിതാ, ഏറെ ജനപ്രീതി നേടിയ ഈ പാട്ടിന്റെ ചിത്രീകരണ സമയത്തുണ്ടായ അവിസ്മരണീയമായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക നന്ദിനി റെഡ്ഡി. പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് സാമന്ത കടുത്ത ക്ഷീണിതയായിരുന്നുവെന്നും, സാധാരണ പനിയോ മറ്റോ ആയിരിക്കുമെന്നാണ് താൻ ആദ്യം കരുതിയതെന്നും നന്ദിനി പറയുന്നു.

എന്നാൽ പിറ്റേദിവസം താൻ ഗർഭിണിയാണെന്ന മനോഹരമായ വാർത്ത സാമന്ത പങ്കുവെച്ചപ്പോഴാണ് ആ ക്ഷീണത്തിന്റെ യഥാർത്ഥ കാരണം തനിക്ക് മനസ്സിലായതെന്ന് സംവിധായിക വെളിപ്പെടുത്തി. ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോൾ സാമന്തയ്ക്ക് കടുത്ത മോണിങ് സിക്നെസ് (ഗർഭകാലത്തെ ഛർദിയും അസ്വസ്ഥതകളും) ഉണ്ടായിരുന്നുവെന്നും നന്ദിനി കൂട്ടിച്ചേർത്തു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സാമന്ത കാണിച്ച പ്രൊഫഷണലിസമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.