‘സല്യൂട്ട്’ ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സെല്യൂട്ടിന്റെ ടീസര്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ടീസര്‍ പങ്കുവെച്ചത്. എസ്.ഐ. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖല്‍ സല്‍മാന്‍ ചിത്രത്തിന്‍ എത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ട് നിലവില്‍ കൊല്ലത്ത് പുരോഗമിക്കുകയാണ്. കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടെയാണ് പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്‌ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.