‘എല്ലാം ശരിയാകും’ ഫസ്റ്റ് ലുക്ക്

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

രാഷ്ട്രീയമായാലും കുടുംബമായാലും, വിപ്ലവമായാലും പ്രണയമായാലും,ഞങ്ങള്‍ ഉകഥഎ കാര്‍ക്ക് ഒരൊറ്റ നയം ഉള്ളൂ. ‘എല്ലാം ശരിയാകും’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ആസിഫ് അലി കുറിച്ചിരിക്കുന്നത്. ജൂണ്‍ 4നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും പോസ്റ്ററില്‍ പറയുന്നു.

വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥായാണ് ‘എല്ലാം ശരിയാകും’ പറയുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സൂധീര്‍ കരമന, ജോണി ആന്റണി, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.