കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍, കിട്ടിയത് ട്രോള്‍ മഴ

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറല്‍.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.സല്‍മാന്‍ ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ഉണ്ട്.മേലാസകലം ചെളി പുരണ്ട രീതിയിലുള്ള ചിത്രമാണ് സല്‍മാന്‍ പങ്കുവെച്ചത്.അതിന് എല്ലാ കര്‍ഷകരോടും ആദരവ് എന്നൊരു കുറിപ്പിമുണ്ട്.അതോടെ എത്തി കമന്റുമായി നിരവധി പേര്‍.കര്‍ഷകര്‍ക്കായിചിത്രം പങ്കുവെച്ചപ്പോള്‍ അതിലെ പാകപിഴകള്‍ ചൂണ്ടികാട്ടിയാണ് കമന്റുകളില്‍ കൂടുതലും.