പ്രതിഷേധിച്ച് ജാന്‍വി കപൂറിനെ കൊണ്ട് പ്രസ്താവനയിറക്കിപ്പിച്ച് കര്‍ഷകര്‍

','

' ); } ?>

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി എത്തി കര്‍ഷകര്‍ തങ്ങള്‍ക്കനുകൂലമായി പ്രസ്താവനയിറക്കിപ്പിച്ചു. . പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് കര്‍ഷകര്‍ എത്തിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി ജാന്‍വി പ്രസ്താവന ഇറക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ ജാന്‍വി, കര്‍ഷകര്‍ക്ക് അനുകൂലമായ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജാന്‍വിയുടെ കുറിപ്പ്.

സിദ്ധാര്‍ഥ് സെന്‍ഗുപ്തയുടെ ‘ഗുഡ്‌ലക്ക് ജെറി’ എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ദീപക് ദോബ്രിയാല്‍, നീരജ് സൂഡ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷൂട്ടിങ് ലൊക്കേഷനില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന ഇടത്തേക്ക് തള്ളിക്കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. താര പ്രസ്ഥാവനയിറക്കുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഉറപ്പുലഭിച്ചതിനു പിന്നാലെയാണ് കര്‍ഷകര്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പോയത്. ഇതിന് പിന്നാലെയാണ് ജാന്‍വി ഇന്‍സ്റ്റയില്‍ പ്രസ്താവനയുമായെത്തിയത്.