‘എരിഡ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വികെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.’എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രം കൂടിയാണിത്.

ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ‘എരിഡ’ നിര്‍മ്മിക്കുന്നത്.വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥാണ്.