‘വരനെ ആവശ്യമുണ്ട്’; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ പോസ്റ്ററില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണുള്ളത്.

Setting off on a super fun ride with Anoop Sathyan, Suresh Gopi sir, Shobhana maam and Kalyani Priyadarshan! Varane…

Posted by Dulquer Salmaan on Tuesday, January 14, 2020

ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്നു, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതകളുമുണ്ട് ഈ ചിത്രത്തിന്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.