“എന്റെ ഈ സ്വഭാവം കൊണ്ട് ഭാര്യ പോലും തനിക്ക് ‘നട്ടെല്ലില്ലേ’ എന്ന് ചോദിച്ചിട്ടുണ്ട്”; സൈജു കുറുപ്പ്

','

' ); } ?>

പ്രതികരിക്കാതിരിക്കുന്നത് ഭീരുത്വം കൊണ്ടല്ല, മറിച്ച് മനസ്സമാധാനത്തോടെ ജീവിക്കാനാണെന്നും തുറന്നു പറഞ്ഞ് നടൻ സൈജു കുറുപ്പ്. കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളാണ് തന്നെ ഒരു സമാധാനപ്രിയനാക്കി മാറ്റിയതെന്നും, കുട്ടിക്കാലത്ത് പഠനത്തിൽ അത്ര മിടുക്കനല്ലാതിരുന്നതിനാൽ നേരിടേണ്ടി വന്ന അവഗണനകളാണ് തന്റെ സ്വഭാവ രൂപീകരണത്തിന് കാരണമായതെന്നും സൈജു കുറുപ്പ് പറഞ്ഞു. ഷെഫ് നളന്റെ പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്.

“നന്നായി പഠിച്ചിരുന്ന ചേച്ചിയുടെ മുന്നിൽ ഞാനൊരു തോൽവിയായിരുന്നു. ഒരിക്കൽ സ്കൂളിലെ പാരന്റ്സ് ഡേയ്ക്ക് ഒരാൾ അച്ഛനോട് ന്റെ സമ്മാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കൾക്ക് വല്ലാതെ വിഷമമായി. ‘അയാൾ അങ്ങനെ ചോദിച്ചപ്പോൾ ഞങ്ങളുടെ തൊലി ഉരിഞ്ഞു പോയി’ എന്ന് പറഞ്ഞ് അമ്മ അന്ന് വല്ലാതെ വഴക്കുപറഞ്ഞു. ഈ സംഭവം ന്നെ ചിന്തിപ്പിച്ചു. അതിനുശേഷമാണ് ഞാൻ എല്ലാവരോടും നന്നായി പെരുമാറാൻ തുടങ്ങിയത്. വീട്ടിൽ വരുന്നവരോട് സ്നേഹത്തോടെ സംസാരിക്കാനും അവരെ സൽക്കരിക്കാനും തുടങ്ങിയത് പിന്നീട് ന്റെ ശീലമായി മാറുകയായിരുന്നു.” സൈജു കുറുപ്പ് പറഞ്ഞു.

ന്റെ ഈ പ്രതികരിക്കാത്ത സ്വഭാവം കണ്ട് ഭാര്യ പോലും തനിക്ക് ‘നട്ടെല്ലില്ലേ’ എന്ന് ചോദിച്ചിട്ടുണ്ട്. നിക്ക് ഇഷ്ടപ്പെടാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ അവിടെനിന്ന് മാറിപ്പോവുകയാണ് ന്റെ രീതി. മറ്റുള്ളവരുമായി തർക്കിച്ച് ബിപി കൂട്ടാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ആളുകൾ തന്നെ ‘പാവം’ എന്ന് കരുതിയാലും ‘പൊട്ടൻ’ എന്ന് കരുതരുത്. പ്രതികരിക്കാതിരുന്നാൽ നമ്മളെല്ലാവർക്കും നല്ലവനായിരിക്കാം. ‘നട്ടെല്ലില്ല’ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് സമ്മതിച്ചു കൊടുക്കുന്നതിൽ നിക്ക് യാതൊരു നഷ്ടവുമില്ല. സമാധാനമായി കിടന്നുറങ്ങാൻ സാധിക്കുന്നതാണ് നിക്ക് വലുത്.” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.