
ജീവിതത്തിലെ വലിയൊരു ആഗ്രഹവും അതിനു പിന്നിലെ വൈകാരിക ഓർമകളും പങ്കുവെച്ച് നടി സായ് പല്ലവി. 21-ാം വയസ്സിൽ മുത്തശ്ശി നൽകിയ പ്രത്യേക സാരി അണിഞ്ഞ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി മനസ്സ് തുറന്നത്.
വിവാഹാവശ്യത്തിനായി ഉടുക്കണമെന്ന് പറഞ്ഞ്, ഒരു ശസ്ത്രക്രിയയുടെ സമയത്താണ് മുത്തശ്ശി ഈ സാരി സായ് പല്ലവിക്ക് സമ്മാനിക്കുന്നത്. പിന്നീട് ‘പ്രേമം’ സിനിമയിലൂടെ അഭിനയരംഗത്ത് സജീവമായതോടെയാണ് ദേശീയ പുരസ്‌കാരമെന്ന ലക്ഷ്യം മനസ്സിൽ ശക്തമായത്. ഇതോടെ മുത്തശ്ശിയുടെ ഓർമയും ദേശീയ പുരസ്‌കാരമെന്ന സ്വപ്നവും തമ്മിൽ വേർപിരിയാനാകാത്തവിധം ഒന്നായി മാറുകയായിരുന്നുവെന്ന് താരം ഓർത്തെടുക്കുന്നു.
അതേസമയം, അംഗീകാരങ്ങളേക്കാൾ പ്രധാനം പ്രേക്ഷകരുടെ സ്നേഹമാണെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. സ്‌ക്രീനിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സന്തോഷവും വേദനയും വൈകാരികതയും പ്രേക്ഷകരിലേക്ക് പൂർണ്ണമായി എത്തിക്കാൻ സാധിക്കുമ്പോഴാണ് ഒരു അഭിനേത്രി എന്ന നിലയിൽ താൻ വിജയിക്കുന്നത്. പ്രേക്ഷകർക്ക് ആ കഥാപാത്രങ്ങളെ അനുഭവിച്ചറിയാൻ കഴിയുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്നും, പുരസ്‌കാരങ്ങൾ അതിനൊപ്പം ലഭിക്കുന്ന ബോണസ് മാത്രമാണെന്നുമാണ് താരത്തിന്റെ നിലപാട്.
സായ് പല്ലവിയുടെ വാക്കുകൾ;
‘നിന്റെ വിവാഹത്തിന് ഇത് ഉടുക്കണം എന്നായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. ആ സമയത്ത് മുത്തശ്ശി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു അന്ന് കരുതിയത്. പിന്നീട് 23-24 വയസ്സിനോട് അടുക്കുമ്പോഴാണ് ‘പ്രേമം’ സിനിമയില്‍ അഭിനയിക്കുന്നത്. ആ സമയത്താണ് ഒരു വലിയ പുരസ്‌കാരം നേടണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായത്. ദേശീയ പുരസ്‌കാരമായിരുന്നു അന്ന് ഏറ്റവും വലിയ അംഗീകാരമായി കണ്ടിരുന്നത്.ആ സാരി ഉടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണമെന്നാണ് ആഗ്രഹം. ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. മുത്തശ്ശി നല്‍കിയ സാരിയുടെ ഓര്‍മയും ദേശീയ പുരസ്‌കാരം എന്ന സ്വപ്നവും ഇപ്പോള്‍ മനസ്സില്‍ ഒന്നായി മാറിയിരിക്കുകയാണ്.
എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഒരു അഭിനേത്രി എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ആ കഥാപാത്രം സ്‌ക്രീനില്‍ അനുഭവിക്കുന്ന വികാരങ്ങളും വേദനകളും സന്തോഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ ജോലി ഞാന്‍ ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. അതുതന്നെ വലിയൊരു അംഗീകാരമാണ്.
അതിന് ശേഷം ലഭിക്കുന്ന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒരു ബോണസ് മാത്രമാണ്. പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, അവയെക്കാള്‍ വലുതാണ് പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ അനുഭവിക്കാന്‍ കഴിയുന്നതെന്നാണ് എന്റെ വിശ്വാസം’-