സഡക്കിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു

വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുമായി ഒരു ടാക്‌സി ഡ്രൈവര്‍ അടുപ്പത്തിലാകുന്നതും ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി 1991 ല്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രമാണ് സഡക്. രവി എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തില്‍ സഞ്ജയ് ദത്തും,നായികയായി പൂജ ഭട്ടും അഭിനയിച്ച് വന്‍ വിജയം നേടിയ സഡക്കിലെ ഗാനങ്ങളും ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സഡക്കിന്റെ രണ്ടാം ഭാഗം എത്തുകയാണ.് 19 വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് സംവിധായക രംഗത്തേക്ക് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മടങ്ങിയെത്തുന്നു എന്നതും സഡക് 2 വിന്റെ പ്രത്യേകതയാണ്. ചിത്രത്തില്‍ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവര്‍ക്കൊപ്പം സഞ്ജയ് ദത്ത്,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2020 മാര്‍ച്ച് 25 റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.