സംവിധായകന്‍ സച്ചിയുടെ നില അതീവഗുരുതരം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നടുവിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രകിയയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ത്രിശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. തീവ്രവപരിശോധനാവിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള സച്ചിക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. ആശുപത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സച്ചിയുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിനും തകരാറുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ആരോഗ്യനില സംബന്ധിച്ച് വ്യക്തമായി പറയാന്‍ സാധിക്കൂ എന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.