സുശാന്തിന് ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…

നടന്‍ ഹരീഷ് പേരടി സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തിലകനേയും വിനയനേയും അപ്രഖ്യാപിത, പ്രഖ്യാപിത വിലക്കുകളിലൂടെ മാറ്റിനിര്‍ത്തിയിട്ടും അതിജീവിച്ച കഥ സുശാന്തിന് പറഞ്ഞു കൊടുക്കാമായിരുന്നു എന്നാണ് ഹരീഷ് പറയുന്നത്. അതുകേട്ടിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെയെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ..മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ …