‘തിരശ്ശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി’

എന്തുകൊണ്ട് വാണിജ്യസിനിമയുടെ ഭാഗമായി എന്നതിന് കൃത്യമായ ഉത്തരം പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അഭിമുഖം ശ്രദ്ധേയമാകുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സ്വപ്‌നമായി കൊണ്ടുനടന്നിരുന്നുവെന്നും അതുപോലെ താന്‍ ആഗ്രഹിച്ച സിനിമകള്‍ ആണോ എന്നു ചോദിച്ചാല്‍ പകുതി അല്ല എന്നു തന്നെയാണെന്നുത്തരമെന്നും അദ്ദേഹം പറയുന്നു. വാണിജ്യസിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ സമാന്തര സിനിമാസങ്കല്‍പ്പങ്ങളില്‍ നിന്നു മാറുന്നഘട്ടത്തില്‍ താനെഴുതിവെച്ച വരികളും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. വരികള്‍ താഴെ വായിക്കാം…

‘കഥാന്ത്യത്തില്‍ കലങ്ങി തെളിയണം
നായകന്‍ വില്ലൊടിക്കണം
കണ്ണീര് നീങ്ങി കളി ചിരിയിലാവണം ശുഭം
കയ്യടി പുറകേ വരണം
എന്തിനാണ് ഹേ ഒരു ചോദ്യമോ ദു:ഖമോ ബാക്കി വെയ്ക്കുന്നത്
തിരശ്ശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി’