ധ്യാന്‍ ശ്രീനിവാസന് നായികയായി അന്ന രാജന്‍.. സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്…

ഒരിടവേളക്ക് ശേഷം വീണ്ടും ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരുടെ രസകരമായ കൂട്ടുകെട്ടുമായെത്തുന്ന ചിത്രമാണ് സച്ചിന്‍. നര്‍മ്മത്തില്‍ ചാലിച്ച ഒരു കഥയുമായി ഇരുവരുമെത്തുമ്പോള്‍ ചിത്രത്തില്‍ ധ്യാനിനൊപ്പം നായികവേഷമണിയുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അന്ന രേഷ്മ രാജന്‍ ആണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഇന്ന് നടന്‍ ദിലീപ് തന്റെ ഒഫീഷ്യല്‍ പെയ്ജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. സച്ചിന്റെ ജന്മദിനത്തില്‍ ജനിച്ച് പിന്നീട് അദ്ദേഹത്തിന്റെ പേരേറ്റെടുക്കുന്ന ഒരു യുവാവിന്റെ രസകരമായ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു നാട്ടിന്‍ പുറത്ത് വളരുന്ന സച്ചിന്‍ പിന്നീട് തന്നേക്കാള്‍ മുതിര്‍ന്ന ഒരു യുവതിയുമായി പ്രണയത്തിലാവുന്നതും പിന്നീട് ഈ സംഭത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് പിന്നീട് ചിത്രത്തില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മണിയന്‍ പിള്ള രാജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സണ്ണി ലിയോണ്‍ മുഴു നീള കഥാപാത്രമായെത്തുന്ന ‘രംഗീല’ എന്ന ചിത്രത്തിന്റെ സംവിധായകനായ സന്തോഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജെ ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജൂഡ് ആഗ്നെല്‍ സുധീറും, ജൂബി നിനാനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രീല്‍ റിലീസായാണ് എത്തുന്നത്.

ട്രെയ്‌ലര്‍ കാണാം..