സ്ഫടികത്തിന് 24 വര്‍ഷം തികയുമ്പോള്‍ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്..

മലയാള സിനിമയുടെ സുവര്‍ണ കാലത്ത് നടന്‍ മോഹന്‍ ലാല്‍, തിലകന്‍, എന്നിവര്‍ അഭിനയമികവുകൊണ്ട് അനശ്വരമാക്കിയ ചിത്രമാണ് സ്ഫടികം. ചിത്രം പുറത്തിറങ്ങി 24ാം വര്‍ഷം തികയുന്ന വേളയില്‍ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലറുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയുമായാണ് ചിത്രമെത്തുന്നത്.

എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ ലാല്‍ ഫാന്‍സ്. സംവിധായകന്‍ ഭദ്രന്റെ മികച്ച അവതരണത്തിലൂടെ മലയാളികളുടെ മനസ്സില്‍ എക്കാലത്തും ഇടം നേടിയ ചിത്രത്തിന് പകരം വെക്കാന്‍ സ്ഫടികം 2 വിന് സാധിച്ചില്ലെന്നാണ് ഇവരുടെ പ്രതികരണം. ചിത്രത്തിന്റെ പേര് മാറ്റണമെന്നും മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ടീസറിനെതിരെ ഡിസ് ലൈക്ക് ക്യാമ്പെയ്‌നുമായി ഇവര്‍ രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ ഏറെ വ്യത്യസ്ഥമായ ഒരു കഥയാണ് സ്ഫടികം 2 ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്ഥമായി ഒരു ആന്റി ക്രൈസ്റ്റ് കഥയുമായാണ് ചിത്രമെത്തുന്നത്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവര്‍ അഭിനയിക്കുകയെന്നും സംവിധായകന്‍ ബിജു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം…