“എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്ന ഒരു ലോകമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്”; രോഹിണി

','

' ); } ?>

സിനിമയിലെന്ന പോലെ സ്വന്തം നിലപാടുകളിലും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രോഹിണി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ അനുഭാവം പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള അവർ, തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാറുമുണ്ട്. ജനക്ഷേമത്തിനായി നിലകൊള്ളുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് താരം മുൻപും സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, കമ്മ്യൂണിസത്തെക്കുറിച്ചുള്ള തന്റെ ലളിതവും വ്യക്തവുമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നടി. എല്ലാ മനുഷ്യരും തുല്യരായി ജീവിക്കുന്ന ഒരു ലോകമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നതെന്ന് രോഹിണി പറയുന്നു. പ്രകൃതിയുടെ ഘടകങ്ങളായ മഴയും കാറ്റും വെയിലുമെല്ലാം എല്ലാ മനുഷ്യർക്കും ഒരുപോലെയാണ് ലഭിക്കുന്നത്. അതുപോലെ തന്നെ മനുഷ്യർക്കിടയിലും തുല്യതയുണ്ടാകണം. നമ്മൾ സാധാരണക്കാരെ എങ്ങനെയാണോ സ്നേഹിക്കുന്നത്, അതുപോലെ തിരികെ മനുഷ്യർ നമ്മളെയും സ്നേഹിക്കുന്ന ഒരു അവസ്ഥയെയാണ് താൻ കമ്മ്യൂണിസമായി കാണുന്നതെന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രോഹിണി വ്യക്തമാക്കി.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിനിന്ന രോഹിണി, അന്തരിച്ച നടൻ രഘുവരനുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാൽ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലേക്ക് താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.