പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; നല്‍കിയത് 25ലക്ഷം…!

കേരളത്തിന് സമാനമായ രീതിയിലുള്ള മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ജനങ്ങളും പ്രളയദുരിതം അനുഭവിക്കുകയാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മഹാരാഷ്ട്രയിലെ നിരവധി പേരാണ് ദുരിധമനുഭവിക്കുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ജനീലയയും റിതേഷ് ദേശ്മുഖും.

ജനീലിയയും റിതേഷും തുകയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താരദമ്പതികളെ അഭിനന്ദിച്ച് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രേ ഫട്‌നാവിസ് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ താരങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. മാഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് 3.78 ലക്ഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ജീവിക്കുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുര്‍ എന്നിവിടങ്ങളിലും പ്രളയ സാഹചര്യം തുടരുകയാണ്.

സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ജനീലിയ സജീവമാണ്. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു റിതേഷുമായിട്ടുള്ള ജനീലിയയുടെ വിവാഹം. ഇതോടു കൂടി സിനിമ വിടുകയായിരുന്നു താരം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഉറുമിയായിരുന്നു ജനീലയുടെ ആദ്യ മലയാള ചിത്രം. അറയ്ക്കല്‍ ഐഷ എന്ന കഥപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

error: Content is protected !!