ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. മഹാരാജാസ് കോളജിലെ സഹപാഠികളായിരുന്നു ബിജു നാരായണനും ശ്രീലത നാരായണനും. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നായിരുന്നു ഇവരുടെ വിവാഹം. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.