
മലയാളത്തിലെ ഒരു യുവ ഗായികയും അവതാരകയുമായ റിമി ടോമിയുടെ നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും വര്‍ക്ക് ഔട്ട് എക്‌സ്പീരിയന്‍സുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരം. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ”ചിങ്ങമാസം വന്നുചേര്‍ന്നാല്‍” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. ഇന്‍സ്റ്റഗ്രാം വീഡിയോ കാണാം…