ചക്കി വിവാഹം കഴിക്കുന്നില്ല… അഭ്യൂഹങ്ങള്‍ക്ക് മാളവിക ജയറാമിന്റെ മറുപടി

നടന്‍ ജയറാമും മകള്‍ മാളവികയും ചേര്‍ന്ന് അഭിനയിച്ച പരസ്യചിത്രം ഇറങ്ങിയതിന് പിന്നാലെ മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക.’ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷെ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ വൈറസ് കാലം കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കുക- മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റിന് താഴെ കമന്റുമായി മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും എത്തിയിട്ടുണ്ട്. എന്റെ ചക്കിക്കുട്ടന്‍ എന്നായിരുന്നു പാര്‍വതിയുടെ കമന്റ്.

ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മാളവികയുടേയും ജയറാമിേേന്റായും പരസ്യം ആളുകള്‍ ഏറ്റെടുത്തത്. തനിക്ക് മോഡലിങ്ങിനോടാണ് താല്‍പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള താരപുത്രി ആദ്യമായി അഭിനയിച്ച പരസ്യചിത്രമായിരുന്നു ഇത്. പരസ്യവും അതുമായി ബന്ധപ്പെട്ടു ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മകളുടെ വിവാഹത്തെ കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുന്ന അച്ഛന്റെ കഥയാണ് പരസ്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് മാളവിക തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മാളവിക.