‘ഇത് നമ്മുടെ നഷ്ടം’ ; ശൈലജ ടീച്ചറുടെ തോൽ‌വിയിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ

','

' ); } ?>

നിയമസഭ തിരഞ്ഞെടുപ്പിലെ കെ.കെ. ശൈലജയുടെ അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ‘ഇത് നമ്മുടെ നഷ്ടം’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് താരം തന്റെ നിരാശ പ്രകടിപ്പിച്ചത്. പേരാവൂർ മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോടാണ് കെ.കെ. ശൈലജ പരാജയപ്പെട്ടത്. ടീച്ചറുടെ തോൽവി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കും ആരാധകർക്കിടയിൽ കടുത്ത നിരാശയ്ക്കും കാരണമായിട്ടുണ്ട്.

റിമയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ശൈലജ ടീച്ചർക്ക് പിന്തുണയുമായി എത്തുന്നത്. ‘ജനാധിപത്യമല്ലേ, ടീച്ചറമ്മ കരുത്തോടെ തിരിച്ചുവരും’ എന്ന ആരാധകന്റെ കമന്റ് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് ചരിത്രഭൂരിപക്ഷത്തോടെ വിജയിച്ച ശൈലജ, കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായേക്കും എന്നുവരെ അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസ് തരംഗത്തിൽ ശൈലജയ്ക്കും അടിതെറ്റുകയായിരുന്നു. വരും ദിവസങ്ങളിലും ടീച്ചറുടെ ഈ പരാജയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.