“സമൂഹം രാഷ്ട്രീയ ബോധത്തേക്കാൾ ആരാധനാ സംസ്കാരത്തിന് പിന്നാലെയാണ്”; വിജയ്‌യുടെ രാഷ്ട്രീയ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്

','

' ); } ?>

നടൻ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്. സമൂഹം ഇന്ന് രാഷ്ട്രീയ ബോധത്തേക്കാൾ ഉപരിയായി ആരാധനാ സംസ്കാരത്തിന് പിന്നാലെയാണെന്നും, ഇതിഹാസ നേതാവ് കെ. കാമരാജ് പോലും പരാജയം രുചിച്ചിട്ടുണ്ടെന്നും വിശാലമായ അർത്ഥത്തിൽ എം.കെ സ്‌റ്റാലിനും ഇപ്പോൾ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൻ്റെ പതിവ് ശൈലിയായ ‘#JustAsking’ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

“തമിഴ്‌നാട് തിരഞ്ഞെടുപ്പ്, തമിഴ്‌നാട് പക്വത പ്രാപിച്ചിരിക്കുന്നു. കാമരാജർ പരാജയപ്പെട്ടു. ഒരു തരത്തിൽ പറഞ്ഞാൽ എം.കെ. സ്‌റ്റാലിൻ പോലും ‘പരാജയപ്പെട്ടിരിക്കുകയാണ്’. സമൂഹം ആരാധകരാൽ നയിക്കപ്പെടുന്ന (Fan Culture) ഒന്നായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് യഥാർഥ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നവർക്ക് എപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരും. അത് തുടരുക തന്നെ ചെയ്യും. ജനങ്ങളെ സേവിക്കാൻ വിജയികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.”- പ്രകാശ് രാജ് കുറിച്ചു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും അപ്രതീക്ഷിത കുതിപ്പും തമിഴ് രാഷ്ട്രീയത്തിന്റെറെ അടിസ്‌ഥാന സ്വഭാവത്തെ മാറ്റിയോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. അതേ സമയം വിവിധ ഭാഷകളിൽ നിന്നായി നിരവധി താരങ്ങളാണ് അദ്ദേഹത്തെ അഭിനന്ദിച്ചും രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാൽ, കാജൽ അഗർവാൾ, , നാനി, വിക്രം, വരലക്ഷ്മി, ഹേമാമാലിനി രജനികാന്ത്, അജു വർഗീസ്, റോണി , മമ്മൂട്ടി തുടങ്ങിയ താരങ്ങളും ആശംസയറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നിന്നാണ് വിജയ് സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയത്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വിജയ്, തന്റെ ആദ്യ പോരാട്ടത്തിൽ തന്നെ തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ്.