“ഭരണവിരുദ്ധത്തിനെതിരെ വിടർന്ന മൂന്ന് താമരകളിൽ അഭിമാനം”; ട്രോളുകളിൽ പ്രതികരിച്ച് അഞ്ജലി നായർ

','

' ); } ?>

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന്റെ പിന്നാലെ നേരിടേണ്ടി വന്ന ട്രോളുകളിൽ പ്രതികരിച്ച് നടി അഞ്ജലി നായർ. ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണെന്നും, മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് കൂടുതൽ അഭിമാനമുള്ള കാര്യമാണെന്നും അഞ്ജലി പറഞ്ഞു.

“കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണ്. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്‌ഥാനാർഥി എന്ന നിലയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന സന്ദർഭമാണ്. പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതിൽ നിന്നും ഊർജം കണ്ടെത്തി എന്നും എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും.” അഞ്ജലി നായർ പറഞ്ഞു.

ട്വന്റി ട്വന്റി സ്‌ഥാനാർഥിയായിരുന്നു നടി അഞ്ജലി നായർ. കോൺഗ്രസിൻ്റെ ദീപക് ജോയ് പതിനെണ്ണായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 29471 വോട്ടുകൾ നേടി മൂന്നാം സ്‌ഥാനത്താണ് അഞ്ജലി എത്തിയത്. തൃപ്പൂണിത്തുറയിൽ ശക്‌തമായ പ്രചാരണം കാഴ്‌ചവച്ച അഞ്ജലി നായർ, ജനങ്ങളുടെ സ്നേഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. സ്ഥലത്തെ ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന നടിയുടെ പ്രതികരണം വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു.