വൈറസില്‍ കേരളത്തിന്റെ സ്വന്തം ലിനിയായി റിമ കല്ലിങ്കല്‍.. ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം..

കേരളം കണ്ടതും അനുഭവിച്ചതുമായ ഏറ്റവും വലിയ അപകടികാരികളിലൊന്നായിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു നിപ. നിപയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം സ്‌ക്രീനിലെത്തുന്നത് കാണാനുള്ള ആകാംഷയിലാണ് മലയാളികള്‍. ജൂണ്‍ ഏഴിന് റിലീസാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം വൈറലായിരുന്നു. മന്ത്രി കെ.കെ ഷൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു.

കേരളത്തിന്റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി ചിത്രത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. ലിനിയുടെ വേഷം അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ നേഴ്‌സ് വേഷത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വൈറസില്‍ നിന്ന് മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്ററും. ടാഗും കോട്ടുമിട്ട് നില്‍ക്കുന്ന റിമയുടെ നഴ്‌സ് ലുക്കും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിലെ റിമയുടെ അഭിനയം ലിനിയെ ഏറെ ഓര്‍മ്മപ്പെടുത്തിയെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചിരുന്നു.

വൈറസ് ടീം പുറത്ത് വിട്ട ക്യാരക്ടര്‍ പോസ്റ്റര്‍..