റിമ കല്ലിങ്കലിനെതിരെയുള്ള പരാമര്‍ശം, പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ നടി മായാ മേനോന്‍

റിമ കല്ലിങ്കലിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ നടി മായാ മേനോന്‍. താന്‍ പോസ്റ്റിടുന്നത് പത്രങ്ങളില്‍ വരാനല്ലെന്ന് താരം പറയുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരെയും ശല്യപ്പെടുത്താതെ തന്റെ കൂട്ടുകാരെ അറിയിക്കുവാനാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും നടി പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് വാര്‍ത്തയാകുന്നത് സ്വാഭാവികമാണെന്നാണ് അഭിപ്രായമുയരുന്നത്.

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്നും വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നതെന്നും നടി റിമ കല്ലിങ്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. അതിനെ വിമര്‍ശിച്ചാണ് മായാ മേനോന്‍ പോസ്റ്റിട്ടത്. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരിയായ തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നുവെന്നും മായ കുറിപ്പില്‍ പറയുന്നു.