ട്രാന്‍സ്ജെന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം എലിയറ്റ് പേജ്

താന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം എലിയറ്റ് പേജ്. തന്റെ സ്വത്വത്തെ പിന്തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

‘ട്രാന്‍സ് ആണെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു,എന്റെ പേര് എലിയറ്റ് എന്നാണ്. ഇതെഴുതുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ട്രാന്‍സ് സമൂഹത്തിലെ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. എല്ലാ ട്രാന്‍സ്ജെന്‍ഡേര്‍സിനോടും, ഓരോ ദിവസവും നിങ്ങള്‍ കടന്നു പോകുന്ന ദുരനുഭവങ്ങളും, ഉപദ്രവവും, പീഡനവും ഞാന്‍ കാണുന്നു, ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഈ ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും’, എലിയറ്റ് കുറിച്ചു.

ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പടെ ലഭിച്ചിട്ടുള്ള താരമാണ് എലിയറ്റ് പേജ്. 2007ല്‍ പുറത്തിറങ്ങിയ ജൂണോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു എലിയറ്റ് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ചത്.