“റെക്കോർഡ് ഭേദിച്ചു, വിതരണക്കാർക്കും ലാഭം, എങ്കിലും…” എമ്പുരാൻ നിർമാതാവിന് നഷ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തൽ

','

' ); } ?>

ബോക്സ് ഓഫീസിൽ വലിയ ഹൈപ്പോടെയെത്തി റെക്കോർഡുകൾ ഭേദിച്ച മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’ വിതരണക്കാർക്ക് ലാഭമായിരുന്നെങ്കിലും നിർമാതാവിന് നഷ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂട്ടറായ റൊണാൾഡ് തൊണ്ടിക്കലാണ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം വിചാരിച്ച രീതിയിൽ കളക്ഷൻ നേടിയില്ലെന്നും, കുറച്ചുകൂടി നന്നായി ഓടിയിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ സിനിമയായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2025 മാർച്ച് 27-ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടി ചരിത്രം കുറിച്ചിരുന്നു. വിവാദങ്ങൾക്കിടയിലും തിയറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ സിനിമയുടെ വമ്പൻ ബഡ്ജറ്റ് കണക്കിലെടുക്കുമ്പോൾ നിർമാതാവിന് ഇത് നഷ്ടക്കച്ചവടമായി മാറിയെന്നാണ് റൊണാൾഡ് തൊണ്ടിക്കൽ ഇപ്പോൾ വ്യക്തമാക്കുന്നത്.

കേരളത്തിന് പുറത്തുള്ള പല കേന്ദ്രങ്ങളിലും ചിത്രത്തിന് വിചാരിച്ചത്ര പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. വിതരണക്കാർക്ക് ചിത്രം ലാഭകരമായിരുന്നെങ്കിലും നിർമാതാവിന് പ്രതീക്ഷിച്ച രീതിയിൽ തുക തിരിച്ചുപിടിക്കാൻ സാധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങിയ വൻ താരനിരയുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാൻ.