
വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി തൊണ്ണൂറുകളിലെ ടോളിവുഡിലെയും കോളിവുഡിലെയും സിനിമാരംഗത്തുള്ളവര്‍. ഒരുപോലെ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഗോവയില്‍ ആഘോിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘തൊണ്ണൂറുകളിലെ ഒത്തുചേരല്‍’ എന്ന അടിക്കുറിപ്പോടെ നടി മീന ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഭിനേതാക്കളായ പ്രഭുദേവ, ജഗപതി ബാബു, സിമ്രാൻ, മീന, നിര്‍മ്മാതാക്കളായ ശങ്കര്‍, കെ.എസ് രവികുമാര്‍, മഹേശ്വരി, ശ്വേത കൊന്നൂര്‍ മേനോന്‍, സംഗീത, സംഘവി കാവ്യ രമേശ്, ശിവ രഞ്ജിനി, മോഹന്‍ രാജ, ശ്രീകാന്ത് കെ.എസ് രവിമേനോന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
താല്‍ എന്ന സിനിമയിലെ ‘കഹീ ആഗ് ലഗേ ലഗ് ജായേ’ എന്ന പാട്ടിന് ചുവട് വെക്കുന്ന താരങ്ങളുടെ വീഡിയോ സംഗീത പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുടെ ഒത്തുചേരലിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എത്ര പുതിയ താരങ്ങള്‍ വന്നാലും തൊണ്ണൂറുകളുടെ സ്വര്‍ണ ചാരുതയ്ക്ക് പകരം വെക്കാന്‍ കഴിയില്ല എന്നാണ് ചിത്രങ്ങള്‍ക്കുള്ള അഭിപ്രായം. ആദ്യമായല്ല താരങ്ങള്‍ ഇത്തരത്തില്‍ ഒത്തുചേരുന്നത്. കൊറോണയ്ക്കു മുന്‍പ് തെന്നിന്ത്യന്‍ അഭിനേതാക്കളായ ചിരഞ്ജീവി, മോഹന്‍ലാല്‍, സുമലത, രാധിക, ശരത്കുമാര്‍ എന്നിവര്‍ ഒത്തുകൂടിയിരുന്നു.