‘നീലവെളിച്ചം’ വീഡിയോ ഗാനം

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായ ‘നീലവെളിച്ചം’ ഒരിക്കല്‍ക്കൂടി സിനിമാരൂപത്തിലേക്ക് എത്തുന്നു. ആഷിക് അബുവാണ് അതേ പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. നടി റിമ കല്ലിങ്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.എം എസ് സുബ്ബരാജിന്റെ സംഗീതത്തില്‍ കെ എസ് ചിത്ര ആലപിച്ച അനുരാഗ മധുചഷകമല്ലോ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ ഈ ഗാനത്തില്‍ കാണാം.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’

“സുന്ദര സുരഭില മാദകമധുരഗാനമേ.. അനന്തവിദൂരതയിൽ എങ്ങു നിന്നോ വന്നു, എങ്ങോട്ടേക്കോ പോകുന്നു. സഫലമായിത്തീരട്ടെ ഈ യാത്ര.എന്ന് കുറിച്ചാണ് ആഷിക് അബു ഗാനം പങ്കുവെച്ചിരിക്കുന്നത്.